¡Sorpréndeme!

നിരാശരായ കോൺഗ്രസുകാർ എൻസിപിയിലേക്ക് വരും | Oneindia Malayalam

2021-05-21 352 Dailymotion

PC Chacko took charge as NCP Leader Kerala
എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി പി.സി.ചാക്കോ ചുമതലയേറ്റു.തിരുവനന്തപുരത്തെ ജവഹർനഗറിലുള്ള സംസ്ഥാന സമിതി ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനില്‍ നിന്നാണ് ചുമതല ഏറ്റുവാങ്ങിയത്. പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പി.സി.ചാക്കോ പറഞ്ഞു. നിരാശരായ കോണ്‍ഗ്രസുകാര്‍ എന്‍.സി.പിയിലേക്ക് വരുമെന്നും അദ്ദേഹം പ്രതികരിച്ചു.കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ശ്രമിക്കുന്നത് മോദിയല്ല, കോണ്‍ഗ്രസ് തന്നെയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വനം മന്ത്രി എ കെ ശശീന്ദ്രൻ, മുതിർന്ന എൻ സി പി നേതാക്കൾ തുടങ്ങിയവർ ചടങ്ങിനെത്തി.